21 ജൂൺ 2021

കൊവിഡ് നഷ്ടപരിഹാരം: ഏകീകൃത സംവിധാനം ഉണ്ടാകണമെന്ന് സുപ്രീംകോടതി
(VISION NEWS 21 ജൂൺ 2021)

കൊവിഡ് ബാധിച്ചവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നകാര്യത്തിൽ ദേശീയ തലത്തിൽ ഏകീകൃത സംവിധാനം ഉണ്ടാകണമെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള തീരുമാനം കൈക്കൊള്ളണം. ഇതിന്‍റെ സാധ്യത പരിശോധിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

മരണ സര്‍ട്ടിഫിക്കറ്റുകളിൽ കൊവിഡ് മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദ്ദേശം നൽകണം. മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങൾ നടത്തിയത്. 

നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇത് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only