02 ജൂൺ 2021

വാട്സാപ്പിൽ ഹായ് അയക്കൂ..!! വാക്സിൻ ബുക്ക് ചെയ്യാം; ചെയ്യേണ്ടതിങ്ങനെ
(VISION NEWS 02 ജൂൺ 2021)

​ കൊവിഡ് വാക്സീൻ എടുക്കാൻ ഇനി വാട്സാപ് വഴിയും ബുക് ചെയ്യാം. ഇവിടെ അല്ല ദുബായിലാണെന്ന് മാത്രം.24 മണിക്കൂറും ഇങ്ങനെ ബുക്ക് ചെയ്യാനാകും. കോൺടാക്ട് ലിസ്റ്റിൽ 800 342 എന്ന നമ്പർ സേവ് ചെയ്തശേഷം 'Hi' എന്ന സന്ദേശമയയ്ക്കുക. വാക്സിൻ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭ്യമാകും. തുടർന്ന് മെഡിക്കൽ റെക്കോർഡ് നമ്പർ (എംആർഎൻ) നൽകുക. ഇത് വാട്സാപ്പ് അക്കൗണ്ട് നമ്പരുമായി ലിങ്ക് ചെയ്യുന്നതാണ് അടുത്തഘട്ടം. വേരിഫിക്കേഷൻ കോഡ് ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. ഈ ഘട്ടം കഴിഞ്ഞാൽ ഫൈസർ വാക്സിൻ ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഏറ്റവും അടുത്തുള്ളത് തിരഞ്ഞെടുക്കുക.വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാട്സാപ്പിലൂടെ അറിയാനാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only