05 ജൂൺ 2021

കൊടുവള്ളി അർബൻ സഹകരണ സംഘം ആയിരം വൃക്ഷ തൈകൾ വെച്ച്പിടിപ്പിക്കും.
(VISION NEWS 05 ജൂൺ 2021)

കൊടുവള്ളി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിതവിപ്ലവം തീർക്കാൻ ഒരുങ്ങി കൊടുവള്ളി അർബൻ സഹകരണ സംഘം.നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സംഘം അതിൻ്റെ മെമ്പർമാർ മുഖേനെ ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. സഹകരണ ഡിപ്പാർട്ട്മെൻറുമായി ചേർന്ന് വനം വകുപ്പിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി സംഘം പ്രസിഡണ്ട് സി.പി അബ്ദുൾ റസാഖ് ആദ്യ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡണ്ട് പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ വി.കെ ഉണ്ണീരി, പി.സി ജമാൽ, എൻ ജയേഷ്, എ.പി ഷാജു, വി.കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only