09 ജൂൺ 2021

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്, രണ്ടു പേര്‍ ബം​ഗളൂരുവില്‍ പിടിയില്‍
(VISION NEWS 09 ജൂൺ 2021)




 
അ​ന്താ​രാ​ഷ്​​ട്ര കോ​ളു​ക​ള്‍ ലോ​ക്ക​ല്‍ കോ​ളു​ക​ളാ​ക്കി മാ​റ്റു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തി​യ രണ്ടുപേര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശി ഗൗതം വിശ്വനാഥന്‍ (27), കേരളത്തിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഇബ്രാഹിം ബിന്‍ മുഹമ്മദ് കുട്ടി (36) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റിന്റെയും ബംഗളൂരു പൊലീസിന്റെ ആന്റി ടെററിസം സെല്ലിന്റെയും നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോള്‍ ആക്കി മാറ്റാനായി ഇവര്‍ ഉപയോ​ഗിച്ചിരുന്ന ഉപകരണങ്ങളും സിംകാര്‍ഡുകളും പിടിച്ചെടുത്തു. ഇവര്‍ ആറുസ്ഥലങ്ങളിലായി സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാപിച്ചതായും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only