09 ജൂൺ 2021

മഴക്കെടുതികൾക്ക് പരിഹാരശ്രമങ്ങളുമായി പറമ്പത്ത്കാവ് ഡിവിഷൻ
(VISION NEWS 09 ജൂൺ 2021)


കൊടുവള്ളി: മഴക്കാലക്കെടുതികളിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി പറമ്പത്ത്കാവ് ഡിവിഷൻ. 
ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീനയുടെ നേതൃത്വത്തിലാണ്  ഡിവിഷൻ പരിധിയിലെ തോടുകളും ഓടകളും ഉപയോഗ യോഗ്യമാക്കിയത്. 
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി  പറമ്പത്ത് കാവ് ഡിവിഷൻ പരിധിയിലെ പ്രധാന തോടിൻ്റെ ഇളങ്ങോട്ടിൽ - വയപ്പുറം ഭാഗത്ത് മാലിന്യങ്ങളും മണ്ണും നീക്കിയത് കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് പ്രദേശവാസികൾക്ക് ആശ്വാസം നൽകി. മഴക്കാലത്ത് തോട് നിറഞ്ഞ് പ്രദേശത്തെ വീടുകളിൽ ആകെ നാശം വിതക്കുകയും നടവഴി സഞ്ചാരയോഗ്യമല്ലാതെയാവുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. തോട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഖമമാക്കുകയും തോടിനോട് ചേർന്ന നടവഴി മണൽ ചാക്കുകൾ വിരിച്ച് ഉപയോഗയോഗ്യമാക്കുകയും ചെയ്തു. 

സഹകരണമുക്ക് ഭാഗത്ത്   മണ്ണ് മൂടി കിടന്ന ഓവുചാൽ പുനർനിർമ്മിച്ചു.ഇത് മൂലം റോഡിലൂടെ വെള്ളമൊലിച്ച് റോഡ് പൊട്ടിപൊളിയുന്നതും, മഴ പെയ്യുമ്പോൾ യാത്ര വളരെ ദുഷ്ക്കരവുന്നതും ഒരു പരിധി വരെ തടയാൻ സാധിക്കും. 

പുത്തലം ഭാഗത്ത് മഴക്കാലത്ത് വെള്ളം ഉയരുന്ന പ്രശ്നം കാരണം വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറി കൃഷിയും വീട്ടിലെ സാധനങ്ങളും നശിച്ച് പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് കൗൺസിലറുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകുകയും.ചെയർമാൻ വെള്ളറ അബ്ദുവിൻ്റെ സഹായത്തോടെ  ജെ സി ബി ഉപയോഗിച്ച് റോഡിനിടയിലൂടെയുള്ള പാസിങ്ങ് ഹോൾ ക്ലിയർ ചെയ്യുകയുമുണ്ടായി.ഇതോടെ നിരവധി വർഷമായി നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നത്തിനാണ് പരിഹാരമായത്*

പറമ്പത്ത് കാവ് സ്ക്കൂളിൻ്റെ മുന്നിലുടെയുള്ള തോട്ടിൽ അങ്ങാടിയിൽ നിന്ന് വരുന്ന മാലിന്യം അടഞ്ഞ് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. സമീപ പ്രദേശത്തെ വീട്ടിലേക്ക് വെള്ളം ഇരച്ച് കയറുകയും, വയലിലേക്ക് മാലിന്യം ഒഴുകുന്നതിനും കാരണമായി.മാലിന്യ കൂമ്പാരം തോട്ടിൽ നിന്ന് നീക്കി പ്രശ്നം പരിഹരിക്കാൻ വേഗതയിലുള്ള നടപടിയാണ് കൗൺസിലർ സ്വീകരിച്ചത്. നേരത്തെ തോടിൻ്റെ ഭിത്തി തകർന്നത് കാരണം മഴക്കാലത്ത് പറമ്പത്ത്കാവ് ഭാഗത്തുള്ള വയലുകളിലേക്ക് വെള്ളം കയറി കൃഷി നശിക്കുമെന്ന പ്രശ്നം കർഷകർ ചൂണ്ടി കാണിച്ചപ്പോൾ കൗൺസിലറുടെ നേതൃത്വത്തിൽ കർഷകരുടെ പ്രതിനിധി സംഘം സ്ഥല ഉടമയെ കണ്ട് പ്രശ്നം പരിഹരിച്ചിരുന്നു. 

തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭ്യമായ തൊഴിൽ ദിനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് നേരത്തെ തന്നെ റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടി തെളിച്ചിരുന്നു. ഡിവിഷനിലെ മുഴുവൻ വീടുകളിലും ആഷാവർക്കറുടെ സഹായത്തോടെ മഴക്കാല ശുചീകരണത്തെ കുറിച്ച ബോധവൽക്കരണവും നടത്തിയാണ് പറമ്പത്ത് കാവ് ഡിവിഷൻ മഴക്കാലത്തെ നേരിടാൻ  ഒരുങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only