01 ജൂൺ 2021

വാക്​സിന്‍ കുത്തിവെപ്പ്; സംസ്ഥാനതലത്തില്‍ വയനാട് ഒന്നാമത്​
(VISION NEWS 01 ജൂൺ 2021)

​ കൊവി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത​വ​രു​ടെ ശ​ത​മാ​ന​ക്ക​ണ​ക്കി​ല്‍ സം​സ്ഥാ​ന​ത്ത് വ​യ​നാ​ടി​ന് ഒ​ന്നാം സ്ഥാ​നം. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, മു​ന്ന​ണി പ്ര​വ​ര്‍ത്ത​ക​ര്‍, 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, 18നും 44​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജി​ല്ല മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. 

ആ​ദ്യ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും മൂ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നാ​ലാം വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ജി​ല്ല​ക്കാ​ണ്. ആ​രോ​ഗ്യ വ​കു​പ്പിന്റെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ 88 ശ​ത​മാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും 83 ശ​ത​മാ​നം മു​ന്ന​ണി പ്ര​വ​ര്‍ത്ത​ക​രും പൂ​ര്‍ണ​മാ​യി കു​ത്തി​വെ​പ്പെ​ടു​ത്തു. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​ടു​ക്കി​യി​ല്‍ 83 ശ​ത​മാ​ന​വും മു​ന്ന​ണി പ്ര​വ​ര്‍ത്ത​ക​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കോ​ട്ട​യ​ത്ത് 79 ശ​ത​മാ​ന​വു​മാ​ണ് പൂ​ര്‍ണ കു​ത്തി​വെ​പ്പ് എ​ടു​ത്ത​വ​ര്‍. ജി​ല്ല​യി​ല്‍ 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 26 ശ​ത​മാ​നം പേ​രാ​ണ് കു​ത്തി​വെ​പ്പ് എ​ടു​ത്ത​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള പ​ത്ത​നം​തി​ട്ട​യി​ല്‍ 27 ശ​ത​മാ​ന​മാ​ണ് ക​ണ​ക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only