06 ജൂൺ 2021

വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു.
(VISION NEWS 06 ജൂൺ 2021)

കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്.

മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി സ്‌കാനും എന്‍ഡോസ്‌കോപ്പിയും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നതിനാല്‍ ശ്വാസകോശത്തില്‍ പൂപ്പല്‍ ബാധയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞില്ല.

കോവിഡ് ആദ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only