05 ജൂൺ 2021

പരിസ്ഥിതി ദിനത്തിൽ ശ്ര​ദ്ധ നേടി ഇലച്ചുരുളിനുള്ളിലെ പക്ഷിക്കൂട്; വീഡിയോ
(VISION NEWS 05 ജൂൺ 2021)

മരച്ചില്ലകളിൽ പക്ഷികൾ കൂടൊരുക്കുന്ന കാഴ്ച തന്നെ അതിമനോഹരമാണ്. കമ്പുകൾ ഒരോന്നായി ശേഖരിച്ച് അവ അടുക്കി, അകത്ത് ചെറിയ നാരുകൾ നിറച്ച്...അങ്ങനെ അങ്ങനെ അവ കുഞ്ഞുങ്ങൾക്കായി കൂടൊരുക്കും..പരിസ്ഥിതി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് വ്യത്യസ്തമായി കൂടൊരുക്കുന്ന പക്ഷിയുടെ വീഡിയോ. ഒരു ഇലയ്ക്കുള്ളില്‍ നിര്‍മിച്ച പക്ഷിക്കൂട്. ഇലയുടെ രണ്ടറ്റങ്ങളും കട്ടിയുള്ളതാണെന്ന് തോന്നുന്നു. ഇലചുരുളിനുള്ളിലെ കുഞ്ഞുകൂട്ടില്‍ മൂന്ന് മുട്ടകളും കാണാം. ഇലയുടെ രണ്ടറ്റവും തുന്നിക്കെട്ടി തന്റെ കൂടിന് സുരക്ഷിതമായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട് പക്ഷി.പരിസ്ഥിതി ദിനത്തില്‍ ഈ വീഡിയോ പങ്കുവെച്ച് പ്രകൃതിയുടെ മനോഹാരിതയെ ആഘോഷിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

വീഡിയോ കാണാം: https://twitter.com/i/status/1400047397041061891

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only