27 ജൂൺ 2021

മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ല; ലോക്​നാഥ്​ ബെഹ്​റ
(VISION NEWS 27 ജൂൺ 2021)

സംസ്ഥാനത്ത്​ മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ആക്രമണങ്ങളിൽ വിശദീകരണവുമായി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ലെന്ന്​ ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന്​ മുമ്പ്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം.

സ്വന്തം കർത്തവ്യം മാത്രമാണ്​ ചെയ്​തത്​. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട്​ വരുന്നവർ നിരപരാധികളല്ല. ഇവർക്ക്​ നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നു. ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട്​ പ്രതികരിക്കാനില്ല. സ്വർണക്കടത്ത്​ തടയാൻ മഹാരാഷ്​ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച്​ സർക്കാറിന്​ ശിപാർശ നൽകി. വിസ്​മയ കേസ്​ കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്​ത്രീ സുരക്ഷ പൊലീസ്​ സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only