25 ജൂൺ 2021

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തും
(VISION NEWS 25 ജൂൺ 2021)

സ്കൂളുകളിലെ ഓൺലൈൻ പഠന ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന്മന്ത്രി വി.ശിവൻകുട്ടി. കെഎസ്ടിഎയുടെ “വീട്ടിലൊരു വിദ്യാലയം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഡിജിറ്റൽ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനത്തിലേക്ക് പഠന പ്രവർത്തനങ്ങൾ താമസിയാതെ മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only