20 ജൂൺ 2021

വിർച്ച്വൽ ബുക്ക് ഫെയർ 'കടലാസ് ' ആരംഭിച്ചു.
(VISION NEWS 20 ജൂൺ 2021)


കോഴിക്കോട് : എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ കാമ്പസ് സിന്റിക്കേറ്റിന്റെ നേതൃത്വത്തിൽ വായനാദിനത്തിന്റെ ഭാഗമായി 'കടലാസ് ' എന്ന പേരിൽ വിർച്ച്വൽ ബുക്ക് ഫെയർ ആരംഭിച്ചു. ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിൻ പ്രശസ്ത സാഹിത്യകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. എൻ. ജഅ്ഫർ സ്വാദിഖ്, ഐ. പി. ബി. ഡയറക്ടർ മജീദ് അരിയല്ലൂർ, എസ്. എസ്. എഫ്. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സഫ്‌വാൻ സഖാഫി പൊക്കുന്ന്, എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ. എം എസ് മുഹമ്മദ്, എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് ജി, യുവ കവി തസ്‌ലീം ബുഖാരി കൂടരഞ്ഞി ജില്ലാ സിന്റിക്കേറ്റ് അംഗങ്ങൾ, എന്നിവർ പങ്കെടുത്തു. പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് ഒരുക്കുന്ന പ്രൊഫ്സമ്മിറ്റിന്റെ പ്രചാരണാർത്ഥമാണ് ബുക്ക് ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. പന്ത്രണ്ട് പബ്ലിക്കേഷനുകളുടെ പതിനായിരത്തോളം പുസ്തകങ്ങൾ വായനക്കാർക്ക് വാങ്ങുവാൻ സാദിക്കും. പോസ്റ്റൽ വഴി വീട്ടിലെത്തിക്കുന്ന സംവിധാനമാണ് കടലാസിലൂടെ ഒരുക്കിയിരിക്കുന്നത്. www.profsummit.in എന്ന വെബ്സൈറ്റിൽ 'കടലാസ് ' ന്റെ വിവരങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ് വഴി ബന്ധപ്പെടുക 9539301127, 8590250880

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only