01 ജൂൺ 2021

എല്ലിൽ കൊത്തിയെടുത്ത ടാറ്റൂ സൂചി
(VISION NEWS 01 ജൂൺ 2021)

​ ആധുനിക കാലഘട്ടത്തിൽ ഏറ്റവുമധികം പ്രചാരം നേടിയ ഒന്നാണ് ടാറ്റൂയിങ് അഥവാ പച്ച കുത്തൽ. ഇവയുടെ ഉപയോഗം ആയിരക്കണക്കിന് വർഷങ്ങളായി നീണ്ടുനിൽക്കുന്നതാണ്. വാസ്തവത്തിൽ, പുരാതന ആളുകൾ കരുതിയിരുന്നതിനേക്കാൾ വളരെ മുൻപാണ് പച്ചകുത്തൽ ആരംഭിച്ചതെന്നാണ് പുതിയ കണ്ടെത്തലുകൾ. ടെന്നസിയിലെ പുരാവസ്തു ഗവേഷകർ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടാറ്റൂ കിറ്റ് തിരിച്ചറിഞ്ഞിട്ടുണ്ട് - ഇത് 5,520 വർഷത്തിനും 3,620 വർഷത്തിനും ഇടയിൽ പഴക്കമുള്ളതാണ്.

1985 ൽ ടെന്നസിയിലെ നാഷ്‌വില്ലിനടുത്തുള്ള ഒരു പാലം നിർമ്മാണ പദ്ധതിയിലാണ് ഈ ടാറ്റൂ കിറ്റ് കണ്ടെത്തിയത്. ആ സമയത്ത് അവർ കിറ്റിനെ “ടൂൾകിറ്റ്” എന്ന് കരുതി തള്ളിക്കളഞ്ഞു. പതിറ്റാണ്ടുകളായി ശേഖരത്തിൽ പെട്ടുകിടന്നിരുന്ന ചരിത്രത്തെ പൊടിതട്ടിയെടുത്തത് ടെന്നസി ആർക്കിയോളജി ഡിവിഷനിലെ പുരാവസ്തു ഗവേഷകനും പുരാതന ടാറ്റൂകളിൽ വിദഗ്ധനുമായ ആരോൺ ഡിറ്റർ-വുൾഫാണ്. ടർക്കി അസ്ഥികളിൽ കൊത്തിയെടുത്ത സൂചികൾ, പിഗ്മെന്റ് നിറച്ച ഷെല്ലുകൾ, കല്ല് ഉപകരണങ്ങൾ എന്നിവ കിറ്റിൽ അടങ്ങിയിരുന്നു.

കൊത്തിയെടുത്ത അസ്ഥികളുടെ നുറുങ്ങുകളിൽ ചുവപ്പും കറുപ്പും നിറങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. എല്ലുകൾ ടാറ്റൂ സൂചികളായി ഉപയോഗിക്കുമ്പോൾ, മഷി പിടിക്കാൻ പിഗ്മെന്റ് സ്റ്റെയിൻ ഷെല്ലുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകർ സംശയിക്കുന്നു. ഷെല്ലുകളെക്കുറിച്ചുള്ള റേഡിയോകാർബൺ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഡിറ്റർ-വുൾഫും പെരസും ടാറ്റൂ സൂചികൾ 5,520ഉം 3,620ഉം വര്‍ഷങ്ങള്‍ക്കിടയില്‍ ഉപയോഗിച്ചിരുന്നവയാണെന്ന് നിർണ്ണയിച്ചത്.

വടക്കേ അമേരിക്കയിലെ പുരാതന ആളുകൾ മുൻപ് കരുതിയിരുന്നതിനേക്കാൾ ആയിരത്തിലധികം വർഷങ്ങൾക്ക് മുൻപ് തന്നെ പച്ചകുത്തിയതായി ഇത് സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പുരാതന ആളുകൾ എങ്ങനെ പച്ചകുത്തുന്നുവെന്നതിനെക്കുറിച്ച് ഇനിയും വളരെയധികം വിവരങ്ങള്‍ കണ്ടെത്താനുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only