06 ജൂൺ 2021

കൊവിഡ് മരണങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
(VISION NEWS 06 ജൂൺ 2021)

കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപേക്ഷ ഫോമുകള്‍ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി.

കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അത്തരത്തില്‍ ആനുകൂല്യം നല്‍കാനുള്ള വ്യവസ്ഥ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ മാനദണ്ഡത്തിലോ, കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളിലോ ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only