24 ജൂൺ 2021

ഭർത്താവിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ.
(VISION NEWS 24 ജൂൺ 2021)






ഭർത്താവിന്റെ വീട്ടിൽ ഭാര്യയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ജില്ലയിൽ കിഴക്കച്ചേരിയിൽ ശ്രുതിയാണ് ഭർത്താവിന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദൂരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.മകളെ മണ്ണെണ്ണ ഒഴിച്ച് കൊന്നതാണെന്ന ആരോപണവുമായി ശ്രുതിയുടെ അച്ഛൻ ശിവൻ പറഞ്ഞു. ഭർത്താവ് ശ്രീജിത്തിന് മറ്റൊരാളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് ശ്രുതിയുടെ കുടുംബത്തിന്റെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only