17 ജൂൺ 2021

‘പള്ളികളില്‍ ആരാധനയ്ക്ക് അനുമതിയുണ്ടാവണം’: മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും എസ്.വൈ.എസ് കൂട്ട ഹരജി നല്‍കും
(VISION NEWS 17 ജൂൺ 2021)
 കോഴിക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന പള്ളികള്‍ തുറന്ന് ആരാധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അധികൃതര്‍ക്ക് നാളെ കൂട്ട ഹരജി നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. ഇതോടനുബന്ധിച്ച് ജില്ലാ എസ്.വൈ.എസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ക്കും മുനിസിപ്പൽ , പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും നിവേദനം നൽകും .

ലോക്ക്ഡൗണിൽ എല്ലാ മേഖലകളിലും ഇളവനുവദിച്ചിട്ടും ആരാധനാലയങ്ങളിൽ മാത്രം നിയന്ത്രണം തുടരുന്നത് നീതീകരിക്കാൻ കഴിയാത്ത താണെന്ന് എസ്.വൈ.എസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
എസ് .വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമുദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂർ , കെ മോയിൻ കുട്ടി മാസ്റ്റർ, 
മുസ്തഫ മാസ്റ്റർ, സി കെ കെ മാണിയൂർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only