24 ജൂൺ 2021

ലക്ഷദ്വീപ്: എസ്‌ കെ എസ് എസ്‌ എഫ് പ്രതിഷേധ സമരം നടത്തി
(VISION NEWS 24 ജൂൺ 2021)


പോർങ്ങോട്ടൂർ:- ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരമായ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് പോർങ്ങോട്ടൂർ യൂണിറ്റ് എസ് കെ എസ് എസ്‌ എഫ്  പ്രതിഷേധ സമരം നടത്തി. പോർങ്ങോട്ടൂർ അങ്ങാടിയിൽ  നടന്ന പ്രതിഷേധ സമരം എസ് കെ എസ് എസ്‌ എഫ്  കൊടുവള്ളി മേഖല വിഖായ സെക്രെട്ടറി മുഹമ്മദ് ഉനൈസ് പി ടി ഉദ്ഘാടനം ചെയ്തു. മേഖല സീനിയർ വൈസ് പ്രസിഡന്റ് പികെ സാജിദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ക്ലസ്റ്റർ ട്രെഷറർ കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. 
മുഹമ്മദ് റാഷിദ് കെ , അബു സി പി, മുഹമ്മദ് ഖൈസ് കെ സംബന്ധിച്ചു. യൂണിറ്റ് ജനറൽ സെക്രെട്ടറി  റിയാസ് സ്വാഗതവും
വിഖായ സെക്രെട്ടറി മുഹമ്മദ് തമീം  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only