10 ജൂൺ 2021

രാജ്യത്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
(VISION NEWS 10 ജൂൺ 2021)

രാജ്യത്ത് വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലേക്ക് പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കൊവിഡ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പര്യാപ്തമല്ല. അത് പോര. ഓരോരുത്തര്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് വാക്‌സിന്‍ എടുത്തുപോകാവുന്ന സംവിധാനമൊരുക്കണം. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്'- രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only