03 ജൂൺ 2021

ഇന്ത്യയുടെ ഒളിംപിക് ജേഴ്‌സി പുറത്തിറക്കി
(VISION NEWS 03 ജൂൺ 2021)

​ 



ടോക്കിയോ ഒളിംപിക്സിന് ഇന്ത്യൻ ടീമിന് ധരിക്കാൻ ഉള്ള ജേഴ്‌സി പുറത്തിറക്കി. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു ആണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ജേഴ്‌സി പുറത്തിറക്കിയത്. നീല നിറത്തിലുള്ളതും, വെള്ള നിറത്തിലുമുള്ള ടി ഷർട്ടും, ഷോർട്സും ആണ് പുറത്തിറക്കിയത്.കൂടെ മാർച്ച് പാസ്സിങ്ങിനുള്ള ബ്ലാക്ക് നിറത്തിലുള്ള കോട്ടും അവതരിപ്പിച്ചു. "ഒളിംപിക്സിന് തയ്യാർ എടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പ്രധാനമന്ത്രി നിരന്തരം വിലയിരുത്തുന്നുണ്ട്, കളിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കണം എന്ന് മോദി ആവശ്യപ്പെട്ടതായും ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only