11 ജൂൺ 2021

നാഷണൽ യൂത്ത് ലീഗ് പ്രവർത്തകർ പ്ലേകാർഡ് സമരം നടത്തി
(VISION NEWS 11 ജൂൺ 2021)


കൊടുവള്ളി : പാലക്കുറ്റി -മരൂതുങ്ങൽ റോഡിൽ അങ്ങാടിയിലെ ഇരുമ്പ് പൈപ്പ് തകർന്നു ആഴ്ച കളോളം കഴിയുകയും ഇന്നലെ ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധിച്ചും റോഡ് ഉടൻ നന്നാക്കണമെന്ന് ആവശ്യപ്പെട്ടും നാഷണൽ യൂത്ത് ലീഗ് പ്രവർത്തകർ പ്ലേകാർഡ് സമരം നടത്തി. നാഷണൽ യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ തട്ടങ്ങൽ റഷീദ് ഉദ്ഘാടനം ചെയ്തു. എ പി ആബിദ് അധ്യക്ഷത വഹിച്ചു സി കെ അഷ്‌റഫ്‌, എൻ സി അസീസ് സി കെ നൗഫൽ, എം ബഷീർ എന്നിവർ പ്രസംഗിച്ചു സി കെ ബഷീർ സ്വാഗതവും എ പി നാസിർ നന്ദി യും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only