01 ജൂൺ 2021

ആവേശമായി ഓൺലൈൻ പ്രവേശനോത്സവം.
(VISION NEWS 01 ജൂൺ 2021)


ഓമശ്ശേരി: ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെർച്വൽ പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് പുത്തനുണർവ് നൽകി. നേരിട്ട് സ്കൂളിൽ വരാൻ കഴിഞ്ഞില്ലെങ്കിലും അധ്യാപകരെയും അതിഥികളെയും കൂട്ടുകാരെയും  ഓൺലൈനിലൂടെ  കണ്ടും സംസാരിച്ചും വിവിധ പരിപാടികൾ അവതരിപ്പിച്ചും  ആഘോഷമാക്കി മാറ്റി. ഡോ.എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ എ.കെ അബ്ദുള്ള  അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പാൾ സുൽഫീക്കർ അമ്പലക്കണ്ടി, എ പി മൂസ,  ഐപി നാസർ,  കെ അബ്ദുല്ലത്തീഫ്,  പി കെ സൗദ, കെ സി ശാദുലി,  എം രഞ്ജിനി,  ഫെമിത തസ്‌നീം, ഫാത്തിമ റെനീം  സംസാരിച്ചു.   

                                                                                                             

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only