27 ജൂൺ 2021

കോട്ടയത്ത് മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ
(VISION NEWS 27 ജൂൺ 2021)
കോട്ടയം മുണ്ടക്കയത്ത് മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് അമ്മ. കുട്ടിക്കൽ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പന്ത്രണ്ടുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്.
കഴുത്തിൽ ഷാൾ മുറുക്കിയാണ് ലൈജീന മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ ലൈജീനയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാ‌ർ പറഞ്ഞു. ഭർത്താവ് ഷെമീർ വിദേശത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only