02 ജൂൺ 2021

സംസ്ഥാനത്ത് കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
(VISION NEWS 02 ജൂൺ 2021)






സം​സ്ഥാ​ന​ത്ത് നാളെ മു​ത​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം എത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കാ​ല​വ​ർ​ഷം വൈ​കി​യ​ത്. കാ​ല​വ​ർ​ഷം എ​ത്താ​ൻ വൈ​കു​ക​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ വ്യാ​പ​ക​മാ​യി തു​ട​രു​ക​യാ​ണ്. അ​ഞ്ചു വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള കാ​റ്റി​നും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. 

 മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നും വ്യാ​ഴാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലും ബു​ധ​നാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only