05 ജൂൺ 2021

താമരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു.
(VISION NEWS 05 ജൂൺ 2021)

താമരശ്ശേരി:പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്പലമുക്ക് പച്ചത്തുരുത്തിൽ, വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ തൈ നട്ട് ഉൽഘാടനം നിർവ്വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എ അരവിന്ദൻ , അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, പഞ്ചായത്ത് മെമ്പർ മാരായ
പി സി അസീസ്, ആയിഷ , ആർഷ്യ, ഫസീല ഹബീബ്, ശംസിദ ഷാഫി,
പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ
ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ എന്നിവർ പങ്കെടുത്തു.
മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളും
മറ്റു സന്നദ്ധ സംഘനകളും താലൂക് ആശുപത്രിയിലും പഞ്ചായത്തിലെ വിവിധ വാർഡുകളിലും ശുചീകരണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only