02 ജൂൺ 2021

തൊഴിലാളികൾക്ക് ആശ്വാസമായി വ്യാപാരികളുടെ കിറ്റ്
(VISION NEWS 02 ജൂൺ 2021)താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി
 താമരശ്ശേരി ചുങ്കം യൂനിറ്റ് കമ്മിറ്റിയാണ് ചുമട്ട്
 തൊഴിലാളികൾക്കും, ഗ്രാമ പഞ്ചായത്ത് ശുചീകരണ
 തൊഴിലാളികൾക്കും, സ്ഥാപനങ്ങൾ
 തുറക്കാനാവാതെ അവശത അനുഭവിക്കുന്ന
 വ്യാപാരികൾക്കും കിറ്റ് വിതരണം ചെയ്തത്.

വിതരണോദ്ഘാടനം യൂനിറ്റ് പ്രസിഡൻറ് എ.പി ചന്തു മാസ്റ്റർ നിർവ്വഹിച്ചു.ജനറൽ സിക്രട്ടറി പി.എം സാജു, ട്രഷറർ എം.ടി.അബ്ദുറഹ്മാൻ, മണ്ഡലം ട്രഷറർ മുർത്താസ് ഫസൽ അലി, വൈസ് പ്രസിഡൻ്റുമാരായ ഇ.പി.ഹുസൈൻ ഹാജി, ഒ കുട്ടൻ, എ കെ രാധാകൃഷ്ണൻ, സി.പി ജോൺസൺ ,സെക്രട്ടറിമാരായ ബാലകൃഷ്ണൻ നായർ, ഷമീർ എടവലം, കെ.പി.സലാം, യൂത്ത് വിംഗ് പ്രസിഡൻറ് ഷാഫി ടെക്നോ, തുടങ്ങിയവർ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only