10 ജൂൺ 2021

ബ്ലാക്ക്ഫംഗസ് ബാധിതന് ചികിത്സ ഉറപ്പാക്കി; അടിയന്തര ഇടപെടലുമായി ആരോഗ്യമന്ത്രി
(VISION NEWS 10 ജൂൺ 2021)

കൊച്ചിയിലെ ബ്ലാക്ക്ഫംഗസ് ബാധിതന് ചികിത്സ ഉറപ്പാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി എംഎൽഎ കെ ബാബുവിന് ആരോഗ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി. മരട് നഗരസഭാ ചെയർമാന്റെ ഇടപെടലും വിഷയത്തിൽ ഉണ്ടായിരുന്നു.

കൊച്ചി മരട് സ്വദേശി കെ എ ബാബുവിനാണ് ബ്ലാക്ക്ഫംഗസ് മരുന്നില്ലെന്ന പേരിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്. എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും സ്വകാര്യ ആശുപത്രികളിലെ മരുന്നിന്റെ വില കുടുംബത്തിന് താങ്ങാനാകുന്നില്ലെന്നും ബാബുവിന്റെ കുടുംബം അറിയിച്ചിരുന്നു. അഞ്ച് ദിവസം മുൻപാണ് ബാബുവിന് ബ്ലാക്ക്ഫംഗസ് സ്ഥിരീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ ബാബു ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only