19 ജൂൺ 2021

മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണു മരിച്ചു
(VISION NEWS 19 ജൂൺ 2021)

 
മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം.

ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ അശാസ്ത്രീയമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only