08 ജൂൺ 2021

പ്രവാസികള്‍ക്ക് കൊവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷന്‍ ക്യാംപ് നാളെ മുതല
(VISION NEWS 08 ജൂൺ 2021)

കോഴിക്കോട്: പ്രവാസികള്‍ക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷന്‍ ക്യാംപ് നാളെ മുതല്‍ 11 വരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ചവര്‍ക്കാണ് ക്യാമ്പില്‍ വാക്‌സിനേഷന്‍ ലഭിക്കുക. അനുമതി ലഭിച്ച എല്ലാവരും ഈ അവസരം വിനിയോഗിച്ച് വാക്‌സിനേഷന്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only