05 ജൂൺ 2021

സേവനങ്ങൾ പൊതു അവധി ദിവസവും ലഭ്യമാകും;പ്രഖ്യാപനവുമായി ആർബിഐ ​ഗവർണർ
(VISION NEWS 05 ജൂൺ 2021)

​  
ഡിവിഡന്റ്, പലിശ, ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്ക് അടക്കൽ, ഗ്യാസ്, ടെലിഫോൺ, വെള്ളത്തിന്റെ പണം, ലോൺ അടവ്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ ബാങ്കുകൾക്ക് അവധിയുള്ള ദിവസം പോലും ലഭ്യമാകുമെന്ന് ആർബിഐ ​ഗവർണർ .നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം (എൻഎസിഎച്ച്) ഓഗസ്റ്റ് ഒന്ന് മുതൽ ഞായറാഴ്ച ഉൾപ്പടെ എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ശമ്പളമൊന്നും ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ ലഭ്യമാകാറില്ല. പുതിയ തീരുമാനത്തോടെ ഇനി ഏത് ദിവസമാണോ ശമ്പളം പോലുള്ളവ അക്കൗണ്ടിലെത്തേണ്ടത്, അത് പൊതു അവധി ദിവസമാണെങ്കിലും അന്ന് തന്നെ കിട്ടും. നിലവിൽ ബാങ്ക് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ മാത്രമാണ് എൻഎസിഎച്ച് ലഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only