19 ജൂൺ 2021

ട്രയല്‍ പൂര്‍ത്തിയായി; വിക്ടേഴ്സില്‍ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍
(VISION NEWS 19 ജൂൺ 2021)

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള സ്കൂള്‍ ഡിജിറ്റല്‍ ക്ലാസുകളുടെ റഗുലര്‍ സംപ്രേഷണം തിങ്കളാഴ്ച മുതല്‍. ഇതിന്റെ ട്രയല്‍ പൂര്‍ത്തിയായി.

അതേസമയം ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പൊതു പഠനകേന്ദ്രങ്ങള്‍ക്കുള്ള ക്രമീകരണവും പൂര്‍ത്തിയായിട്ടില്ല.

സ്കൂളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള സ്വീറ്റ് പ്ലാറ്റ്‌ഫോം ജൂലൈയില്‍ തുടങ്ങാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണോ കമ്പ്യൂട്ടറോ ഉറപ്പാക്കാതെ ഇതു തുടങ്ങാനാകില്ല. തുടക്കത്തില്‍ ഇതു 10, 12 ക്ലാസുകാര്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only