09 ജൂൺ 2021

നടപ്പാതയുടെ കൈവരികൾ തകർന്നു, നന്നാക്കാൻ നടപടിയില്ല
(VISION NEWS 09 ജൂൺ 2021)


കൊടുവള്ളി :കൊടുവള്ളി ദേശീയപാത 766 കടന്നുപോകുന്ന കൊടുവള്ളി ടൗണി ൽ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതയിലെ കൈവരി കൾ തകർച്ചയിൽ. അറ്റകുറ്റപ്പണി കൾ യഥാസമയം നടത്താത്തതാണ് തകർച്ചക്ക് കാരണം. പഴയ രജിസ്റ്റർ ഓഫിസിന് മുൻവശത്ത് നടപ്പാതയിൽ നിർമിച്ച കെവരികൾ ഇളകിയാടുന്ന നിലയിലാണ്. ഈ ഭാഗത്തുതന്നെ സ്ഥാപിച്ച കൈവരികൾ ചിലർ പൊളിച്ചുനീക്കിയിട്ടുമുണ്ട്. മാർക്കറ്റ് റോഡിൽ സ്ഥാപിച്ച കൈവരികൾ വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലുമുണ്ട്. 
അഡ്വ. പി.ടി.എ. റഹിം കൊടുവള്ളിയിൽ എം.എൽ.എ ആയിരുന്ന സമയത്താണ് ടൗൺ സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ഓവുചാൽ നിർമിച്ച് അതിന് മുകളിൽ ഫുട്പാത്ത് സൗകര്യം മൊരുക്കിയത്. ഇരുമ്പ് പൈപ്പുകൊണ്ട് നിർമിച്ച കൈവരികളിൽ പെയിൻറ് അടിച്ചിരുന്നില്ല. ഇതിനാൽ ചില ഭാഗങ്ങളിൽ തുരുമ്പെടുത്തി  അപകടഭീഷണി ഉയർത്തുന്നതിനാൽ കച്ചവടക്കാർ കയറുകൊണ്ട് താൽക്കാലികമായി കെട്ടിവച്ചിരിക്കുകയാണ്.

നിർമാണ പ്രവൃത്തികൾ നടന്നിട്ട് 10 വർഷം കഴിഞ്ഞിട്ടും അറ്റ കുറ്റപ്പണി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.

Courtesy :മാധ്യമം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only