08 ജൂൺ 2021

സ്‌കൂള്‍ എസ്.പി.സി. 'ഒരു വയറൂട്ടാം'പദ്ധതിയില്‍ ഓമശ്ശേരിയിൽ മൂന്ന് ടണ്‍ കപ്പ വിതരണം ചെയ്തു.
(VISION NEWS 08 ജൂൺ 2021)


ഓമശ്ശേരി:കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  എസ്.പി.സി.യൂണിറ്റിന്റെ 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ മൂന്ന് ടണ്‍ കപ്പ സൗജന്യമായി വിതരണം ചെയ്തു.

താമരശ്ശേരി ഡി.വൈ.എസ്.പി.എന്‍.സി.സന്തോഷ് ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ നാസറിന് കപ്പ കൈമാറി വിതരണോൽഘാടനം നിര്‍വഹിച്ചു.ഓമശേരി പഞ്ചായത്തിലെ പത്തൊമ്പത്‌ വാര്‍ഡുകളിലായി 1000 വീടുകളില്‍ വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ കപ്പ വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാനന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ദിന്‍ കൊളത്തക്കര,വാര്‍ഡ് മെമ്പര്‍ കെ. കരുണാകരന്‍ മാസ്റ്റർ,മാനേജര്‍ ഫാ. ജോര്‍ജ് ഏഴാനിക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ.സിബി പൊന്‍പാറ, ഹെഡ് മിസ്ട്രസ്സ് ഇ.ഡി.ഷൈലജ, പിടിഎ പ്രസിഡന്റ് കെ.പി.സദാശിവന്‍,എസ്.പി.സി.സി.പി.ഒ.റെജി.ജെ.കരോട്ട് എന്നിവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only