23 ജൂൺ 2021

മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു.
(VISION NEWS 23 ജൂൺ 2021)മുക്കം: മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only