04 ജൂൺ 2021

'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡ', ​ഗൂ​ഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി കർണാടക
(VISION NEWS 04 ജൂൺ 2021)

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണ്? ​ഗൂ​ഗിളിൽ ഇങ്ങനെ സെർച്ച് ചെയ്താൽ വരിക കന്നഡ എന്നാകും. സംഭവം വിവാദമായതോടെ തങ്ങളുടെ ഭാഷയെ ആക്ഷേപിച്ചതിന് കർണാടക സർക്കാർ നിയമനടപടി സ്വകരിക്കാൻ ഒരുങ്ങുകയാണ്. ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.

അതിനിടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകവിമർശനമുയർന്നതോടെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഗൂഗിൾ ഉത്തരം നീക്കംചെയ്തു. ഉത്തരത്തിന്റെ സ്ക്രീൻഷോട്ട്‌ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗർ രംഗത്തെത്തിയത്. കർണാടകയിലെ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഇതിനെതിരെ രം​ഗത്തെത്തി.

കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500-ലധികം വർഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only