21 ജൂൺ 2021

പെട്രോൾ പമ്പ് ജീവനക്കാരിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
(VISION NEWS 21 ജൂൺ 2021)

താമരശ്ശേരി: എസ്റ്റേറ്റ് മുക്കിലെ SRS Lulu എന്ന പെട്രോൾ പമ്പിലെ ജീവനക്കാരിയും കരിയാത്തൻകാവ് സ്വദേശിനിയും നിലവിൽ തെച്ചിയിൽ താമസക്കാരിയുമായ ചെയ്യുന്ന ഫിദക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം നാലരയോടു കൂടി ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ വയനാട് സ്വദേശിയും കരുമല താമസക്കാരനുമായ ശിവ പ്രസാദാണ് കുത്തി പരിക്കേൽപ്പിച്ചത്. ഫിദയോട് സംസാരിക്കുന്നതിനിടക്കാണ് കുത്തി പരിക്കേൽപ്പിച്ചത്.ശിവപ്രസാദിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ശിവപ്രസാദിൻ്റെ ഭാര്യയുടെ സുഹൃത്താണ് ഫിദ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only