24 ജൂൺ 2021

തൈറോയ്ഡ് കുറവ് പരിഹരിക്കാൻ കരിക്കിൻ വെള്ളത്തിനാകും
(VISION NEWS 24 ജൂൺ 2021)

 
കരിക്കും കരിക്കിൻ വെള്ളവും നമ്മൾ പലപ്പോഴായി കഴിച്ചിട്ടുണ്ടെങ്കിലും അതിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മുക്ക് പലർക്കും അറിയില്ല. കരിക്കിൻ വെള്ളത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാൻ കരിക്കിൻ വെള്ളത്തിനാകും എന്നതാണ് അതിൽ ഏറ്റവും പ്രധാനം. കരിക്കിൻ വെള്ളത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സും ധാതുകളും തൈറോയ്ഡ് ഹോർമോണിന്റെ കുറവ് പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും സഹായിക്കും.

 തൈറോയ്ഡ് ഹോർമോൺ പരിധിയിൽ കൂടുന്നതും കുറയുന്നതും വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ കരിക്കിൻ വെള്ളത്തിലൂടെ ഏറെ ഗൗരവമല്ലാത്ത തൈറോയ്ഡ് കുറവിനെ അകറ്റി നിർത്താൻ ആകും. കൂടാതെ മൂത്രം കടന്നു പോകുന്ന ധമനികൾ ശുദ്ധീകരിക്കാനും കരിക്കിൻ വെള്ളം സഹായിക്കും. അതിനാൽ മൂത്രസബന്ധമായ പ്രേശ്നങ്ങൾക്കും വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾക്കും ഒരു പരിധി വരെ കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only