16 ജൂൺ 2021

പള്ളികൾ തുറക്കാൻ അനുമതി നൽകുക,ആരാധനാസ്വാതന്ത്ര്യം ഹനിക്കരുത്:പ്രതിഷേധ ധർണ്ണ നടത്തി
(VISION NEWS 16 ജൂൺ 2021)


ഓമശ്ശേരി: SKJM ഓമശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ 
സംസ്ഥാനത്ത് ലോക്ക് ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ചു 

സമസ്ത ഉൾപ്പടെയുള്ള മുസ്ലിം സംഘടനകൾ ഒരുമിച്ചു ആവശ്യപ്പെട്ടിട്ടും അതിനോട് മുഖം തിരിച്ച സർക്കാർ ആരാധനാലയങ്ങളുടെ വിഷയത്തിൽ എടുത്ത തീരുമാനം പുനഃപരിശോധിച്ച് പ്രോട്ടോകോൾ അനുസരിച്ച് പള്ളികൾ തുറക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.... 
പരിപാടിയിൽ യു ഹുസെൻ മാസ്റ്റർ അദ്ധ്യക്ഷനായി.എ.കെ മൊയ്തീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് സ്വാഗതവും ഷാദുലി ദാരിമി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only