10 ജൂൺ 2021

വാക്സിനേഷൻ സ്ലോട്ട് ലഭിക്കാനില്ല;സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
(VISION NEWS 10 ജൂൺ 2021)

 
സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിമര്‍ശനം.വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടുതലുള്ള ജില്ലകളിലാണ് പ്രശ്‌നമെന്നും പുതിയ വാക്‌സിന്‍ നയം വരുന്നതോടെ മാറ്റമുണ്ടായേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. ശുചീകരണത്തൊഴിലാളികളെ കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only