04 ജൂൺ 2021

ഇന്ത്യയിലേക്കുള്ള എണ്ണവില സൗദി അറേബ്യ ഉയര്‍ത്തി
(VISION NEWS 04 ജൂൺ 2021)

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണകയറ്റുമതിയില്‍ സൗദി അറേബ്യ വില ഉയര്‍ത്തി. ക്രൂഡ് ബാരലിന് 70 ഡോളറിനു മുകളിലായതിനെത്തുടര്‍ന്നാണ് സൗദി അറേബ്യ തങ്ങളുടെ ഏഷ്യയിലെ പ്രധാന വിപണിയിലെ ഉപഭോക്താക്കളുടെ എണ്ണ വില പ്രതീക്ഷിച്ചതിലും അധികമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ ഏഷ്യയിലേക്ക് കയറ്റുമതി ചെയ്‌ത പ്രധാന അറബ് ലൈറ്റ് ഗ്രേഡ് 20 സെന്‍റ് വര്‍ധിപ്പിച്ച്‌ ബാരലിന് 1.90 ഡോളറായായാണ് ഉയര്‍ത്തിയത്. ആഗോള ആവശ്യം ഈ വര്‍ഷം വിതരണത്തെ മറികടക്കുമെന്നാണ് ഒപെക് കരുതുന്നത്.

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ 60 ശതമാനത്തിലധികം ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ എണ്ണ സൗദിയില്‍ നിന്ന് വാങ്ങുന്നവര്‍. ബ്ലൂംബെര്‍ഗിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം പ്രതിദിനം 6.1 ദശലക്ഷം ബാരല്‍ കയറ്റി അയച്ചിരുന്നതായാണ് കണക്കുകള്‍. അരാംകോയുടെ അഞ്ച് ഏഷ്യന്‍ ഗ്രേഡുകളില്‍ നാലെണ്ണത്തിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, യുഎസിനുള്ള ജൂണിലെ വില ഉയര്‍ത്താതെ നില നിര്‍ത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only