10 ജൂൺ 2021

മുക്കം വാഹനാപകടം: മരണപ്പെട്ടവർ അഗസ്ത്യൻമുഴി സ്വദേശികൾ
(VISION NEWS 10 ജൂൺ 2021)

മുക്കം കുറ്റിപ്പാലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മരണപ്പെട്ട രണ്ടു പേരും അഗസ്ത്യൻമുഴി തടപ്പറമ്പ് സ്വദേശികളെന്ന് തിരിച്ചറിഞ്ഞു. മുക്കം അഗസ്ത്യൻമുഴി തടപ്പറമ്പിൽ അനന്തു (20), സ്നേഹ (14) എന്നിവരാണ് മരണപ്പെട്ടത്.ഇവർ ഇരുവരും അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചക്ക് 12 മണിയോടെ മുക്കം - മാമ്പറ്റ ബൈപ്പാസിലെ കുറ്റിപ്പാലയിൽ വെച്ചായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിച്ചായിരുന്നു അപകടം. സംഭവം നടന്നയുടൻ മുക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only