08 ജൂൺ 2021

വാക്സിൻ ചാലഞ്ചിലേക്ക് സഹായവുമായി കൊടുവള്ളി ലൈറ്റ്നിംഗ് ക്ലബ്‌
(VISION NEWS 08 ജൂൺ 2021)


കൊടുവള്ളി-മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് കൊടുവള്ളി ലൈറ്റ്നിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നൽകുന്ന തുകയുടെ ചെക്ക് ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് ക്ലബ്ബ് പ്രസിഡന്റ്‌ മാക്സ് ഫൈസൽ കൈമാറി. ചടങ്ങിൽ മുൻ എം എൽ എ  വി കെ സി മമ്മത് കോയ,ക്ലബ് ഭാരവാഹികളായ സി കെ ജലീൽ,പി കെ വഹാബ് മാസ്റ്റർ,പി ടി എ ലത്തീഫ്,കെ കെ സുബൈർ,നജു തങ്ങൾസ് എന്നിവർ പങ്കെടുത്തു. കോവിഡ് മഹാ മാരിയിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന 15 ഓളം വിവിധ സങ്കടനകൾക്കും...തണൽ ഡയാലിസിസ് സെന്ററിനും കൊടുവള്ളി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലെയും ആർ ആർ ടി കൾക്കും പി പി ഇ കിറ്റ്.. മാസ്ക്.. ഗ്ലൗസ്... സാനിറ്റൈസർ എന്നിവ അടങ്ങിയ പ്രതിരോധ സാമഗ്രികളുടെ കിറ്റും ക്ലബ് വിതരണം ചെയ്തു.വിവിധ ചടങ്ങുകളിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉൾപ്പെടെ പ്രമുഖ വിക്തിത്വങ്ങൾ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only