26 ജൂൺ 2021

ആശ്രയ പദ്ധതി:ഓമശ്ശേരിയിൽ വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
(VISION NEWS 26 ജൂൺ 2021)


ഓമശ്ശേരി:ഓമശ്ശേരി പഞ്ചായത്തിൽ അഗതി-ആശ്രയ പദ്ധതിയിലുൾപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പത്ത്‌ വീതം കോളജ്‌ നോട്ട്‌ ബുക്കുകൾ,കുട,പേന,പെൻസിൽ,ബോക്സ്‌ എന്നിവ ഉൾപ്പെടുന്ന കിറ്റുകളാണ്‌ വിദ്യാർത്ഥികൾക്ക്‌ നൽകിയത്‌.

കുടുംബ ശ്രീ മുഖേന പഞ്ചായത്തുകൾ കേന്ദ്രീകരിച്ച്‌ നടത്തുന്ന അഗതി ആശ്രയ പദ്ധതിയിൽ ഓമശ്ശേരി പഞ്ചായത്തിൽ നിലവിൽ 77 കുടുംബങ്ങളാണ്‌ അംഗങ്ങളായുള്ളത്‌.പദ്ധതിയിലുൾപ്പെട്ട കുടുംബങ്ങളിലെ നിലവിൽ പഠിക്കുന്ന കുട്ടികൾക്കാണ്‌ പഠനോപകരണങ്ങൾ നൽകിയത്‌.അഗതി ആശ്രയയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക്‌ ഭക്ഷണം,ചികിൽസ,വിദ്യാഭ്യാസം,പാർപ്പിടം ഉൾപ്പടെ സേവനങ്ങൾ നൽകുന്ന രീതിയിലാണ്‌ പദ്ധതി സംവിധാനിച്ചിരിക്കുന്നത്‌.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഠനോപകരണങ്ങളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കുടുംബശ്രീ സി.ഡി.എസ്‌.ചെയർപേഴ്സൺ എ.കെ.തങ്കമണി സ്വാഗതം പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only