06 ജൂൺ 2021

തുഷാരഗിരിയിൽ ഭീതിപടർത്തി വീണ്ടും കാട്ടാനശല്യം
(VISION NEWS 06 ജൂൺ 2021)


കോടഞ്ചേരി: ശനിയാഴ്ച അർദ്ധരാത്രി നാട്ടിലിങ്ങിയ കാട്ടാനക്കൂട്ടം തുഷാരഗിരിയിൽ സ്ഥിതിചെയ്യുന്ന ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയുടെ സമീപമുള്ള കുരിശടിയും, സമീപത്തെ കർഷകരുടെ വിളകളും നശിപ്പിച്ചു. ഇടവക വികാരി ഫാദർ ജോസ് വടക്കേടം, വാർഡ് മെമ്പർ സിസിലി ജേക്കബ്, എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആനന്ദ് രാജ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് പാരിഷ് സെക്രട്ടറി, കൈക്കാരന്മാർ , കമ്മറ്റിക്കാർ, പ്രദേശവാസികൾ തുടങ്ങിയവരുടെ സഹകരണത്തോടെ കുരിശടി പുനസ്ഥാപിച്ചു. രണ്ടാഴ്ചക്ക് ഉള്ളിൽ ചിപ്പിലിത്തോട്, വട്ടച്ചിറ, തുഷാരഗിരി ടൂറിസ്റ്റ് സെന്റർ എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം ഇറങ്ങി നാശം വിതച്ചിരുന്നു.
അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനൊരു പരിഹാരം കാണുന്നതിന് നടപടികൾ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only