04 ജൂൺ 2021

ഇന്ധനവില ഇന്നും കൂട്ടി
(VISION NEWS 04 ജൂൺ 2021)






രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന എണ്ണവില ജൂൺ മാസവും തുടരുകയാണ്.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​ത്. ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only