06 ജൂൺ 2021

കലിയമ്പലത്ത് താഴം പാലം: കൈവരിയില്ല. പിക്സ് പ്രവർത്തകർ താൽകാലിക കൈവരി നിർമ്മിച്ചു
(VISION NEWS 06 ജൂൺ 2021)


കൊടുവള്ളി -ഈസ്റ്റ് കിഴക്കോത്ത് - പറക്കുന്ന് റോഡിൽ കലിയമ്പലത്ത് താഴത്ത് പുതുവയൽ തോടിന് കുറുകെയുള്ള പാലം ജീർണ്ണാവസ്ഥയിൽ. കൊടുവള്ളി ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിലേക്കുള്ള പ്രധാന വഴിയാണിത്.
ധാരാളം വിദ്യാർത്ഥികൾ കാൽനടയായും
ബൈക്കിലുമായി ദിനേന കടന്നു പോവുന്ന ഈ റോഡിൽ പാലം ഭാഗത്ത്
സുരക്ഷാ ഭിത്തി പോലുമില്ല. ഇത് അപകട ഭീക്ഷണി ഉയർത്തുന്നു.
കിഴക്കോത്ത് പഞ്ചായത്ത്‌ 8,9 വാർഡിലൂടെ കടന്ന് പോവുന്ന ഈ റോഡിലെ തകർച്ചാ ഭീക്ഷണിയിലായ
ഈ പാലം പുനർനിർമ്മിക്കാൻ മാറി മാറി വന്ന ഭരണകർത്താക്കൾ നടപടി സ്വീകരിച്ചിട്ടില്ലെന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട് .അപകട ഭീക്ഷണി നേരിടുന്ന തോടിന്റെ ഭാഗത്ത് പുതുവയൽ ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി ( പിക്സ് )
 പ്രവർത്തകർ തത്കാലിക കൈവരി സ്ഥാപിച്ചിരിക്കയാണ് ഇപ്പോൾ.ഉടൻ തന്നെ പ്രശ്നത്തിൽ അധികാരികൾ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സങ്കടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
മജീദ് കെ പി,ജലീൽ കെ.പി , നൗഷാദ് കെ.പി, ഫവാസ്, സഹദ്, മുഹമ്മദാലി കെവി, മുനീർ എം ടി, സൈനുദീൻ കെ കെ, നിഷാദ് സി എം, അബ്ദുൽ ബാരിഹ്, ജിനാസ് തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only