05 ജൂൺ 2021

കാർഷികവിഭവങ്ങൾ വിതരണം ചെയ്തു : കർഷകർക്കും തീരദേശ നിവാസികൾക്കും ആശ്വാസമായി യൂണിറ്റി
(VISION NEWS 05 ജൂൺ 2021)


കൊടുള്ളി:തീരദേശ മേഖലയിൽ താമസിക്കുന്നവർക്ക് കപ്പ,ചക്ക, തേങ്ങ തുടങ്ങിയ കാർഷികവിഭവങ്ങൾ വിതരണം ചെയ്തു.കല്ലുരുട്ടി, മലോറം,ഓമശേരി,പുത്തൂർ, കരുവൻപൊയിൽ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിന്നും കൊടുവള്ളി ഈസ്റ്റ് ഐ,എസ്,എം യൂണിറ്റി വളണ്ടിയർമാരാണ് കർഷകരിൽ നിന്നും സൗജന്യമായും, ന്യായ വിലക്കും വിഭവങ്ങൾ ശേഖരിച്ചത്.

കർഷകർക്കും കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ആശ്വാസകരമായ പ്രവർത്തനമാണ് വളണ്ടിയർമാർ നിർവ്വഹിച്ചത്.കോഴിക്കോട് നല്ലളം തീരദേശ മേഖലകളിലും വിവിധ കോളനികളിലും കോഴിക്കോട് സിറ്റി യൂണിറ്റി വളണ്ടിയർമാരാണ് വിതരണം പൂർത്തിയാക്കിയത്. ഐ.പി. ഉമർ കല്ലുരുട്ടി, ശബീർ, റഫീഖ് ഓമശേരി,ശരീഫ് കെ,കെ,റസാഖ് മലോറം,മുഹമ്മദ്,പിവി, ശംസുദ്ധീൻ,സാലിം വി അബൂബക്കർ. പി, അബ്ദുൽ മജീദ് മാസ്റ്റർ മലോറം തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only