03 ജൂൺ 2021

നാടൻ ഭക്ഷ്യവിഭവക്കിറ്റുകൾ വിതരണം ചെയ്തു.
(VISION NEWS 03 ജൂൺ 2021)

ചാത്തമംഗലം പഞ്ചായത്തിലെ എൻ.ഐ.ടിക്കു സമീപം ഈഗിൾ പ്ലാന്റേഷൻ കോളനിയിലെ 100 ലേറെ കുടുംബങ്ങൾക്ക് ദയാപുരം അൻസാരി ട്രസ്റ്റ്, യു.എസ്.എം എന്നിവരുമായി സഹകരിച്ച് നാടൻ ഭക്ഷ്യവിഭവക്കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ശ്രീ. അബ്ദുറഹിമാൻ കുട്ട അൻസാരി ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ട്രസ്റ്റ് ചെയർമാൻ ജ. സി.ടി.അബ്ദു റഹീം, ശ്രീ. ആദിൽ എന്നിവർ നിർവ്വഹിച്ചു.
സ്കോർ ഹെൽപ്പ് ലൈൻ വൊളണ്ടിയർ കോ - ഓർഡിനേറ്റർ പി.വി അബുസ്സലാം, ഡോ. ഐ.പി. അബ്ദുസ്സലാം, അസദുസ്സലാം മദനി പുത്തൂർ, അമീൻ കരുവൻ പൊയിൽ, ഹെൽപ്പ് ലൈൻ കൺവീനർ എം.ടി.അബ്ദുൽ മജീദ്, എ.സി.മുഹമ്മദ് കോയ, കോളനി പ്രതിനിധികളായ ഉസ്മാൻ, പ്രസാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only