08 ജൂൺ 2021

കൊവിഡ് വാക്സിനേഷൻ; അഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർക്ക് മുൻഗണന
(VISION NEWS 08 ജൂൺ 2021)

സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള എല്ലാ സ്ത്രീകള്‍ക്കും വാക്‌സിന്‍ നല്‍കാനൊരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കൊവിഡ് മൂന്നാംതരം​ഗം കുട്ടികളെയാകും കൂടുതലായി ബാധിക്കുകയെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ചെറിയ കുട്ടികളുള്ള അമ്മമാരെ വാക്സിനേഷൻ മുൻ​ഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ നിർദേശം പുറത്തിറങ്ങി. ഇത്തരം അമ്മമാരുടെ കണക്കെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only