09 ജൂൺ 2021

പല്ല് തേക്കുമ്പോള്‍ രക്തം വരുന്നത് എന്തുകൊണ്ടെന്നറിയുമോ ? കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
(VISION NEWS 09 ജൂൺ 2021)





 
പല്ല് തേക്കുമ്പോൾ രക്തം വരുന്നത് ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ തി‌ളക്കമാര്‍ന്ന പല്ലുകള്‍ ലഭിക്കുന്നതിന് ചില മാര്‍ഗങ്ങള്‍ ഉണ്ട്. പല്ലുകള്‍ക്ക് ഏറ്റവും ഗുണം ചെയ്യുന്നത് ഉമിക്കരിയാണ്. പല്ല് തേയ്ക്കുമ്പോള്‍ രക്തം വരാറുണ്ടോ? പല്ലില്‍ പുളിപ്പ് അനുഭവപ്പെടാറുണ്ടോ? എന്താണ് കാരണമെന്ന് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ? ആരോഗ്യമായ പല്ലുകള്‍ക്ക് ബ്രഷ് ചെയ്യേണ്ട രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പല്ലു തേക്കുമ്പോള്‍ ആദ്യം തണുത്ത വെള്ളത്തില്‍ മുഖവും വായയും കഴുകുക. ബ്രഷ് ഉപയോഗിക്കുമ്പോള്‍ മോണയില്‍ നിന്നും രക്തം വരാന്‍ സാധ്യതയുണ്ട്. പല്ലിന്റെ മോണയ്ക്ക് ബലം കുറയുമ്പോഴാണിത്. ബാക്ടീരിയ കയറാത്ത സ്ഥലത്ത് വേണം ബ്രഷ് വെക്കാന്‍. വൃത്തിയുണ്ടായിരിക്കണം. ഓരോ തവണ ഭക്ഷണത്തിന് ശേഷവും പല്ലുകള്‍ തേക്കുന്നത് നല്ലതാണ്.

ദിവസത്തില്‍ രണ്ടുനേരം നിര്‍ബന്ധമായും പല്ലു തേച്ചിരിക്കണമെന്നാണ് പഠനങ്ങള്‍ വരെ തെളിയിക്കുന്നത്. മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും. ദന്ത ശുചീകരണത്തിന് അള്‍ട്രാസോണിക്ക് തരംഗങ്ങള്‍ ഉപയോഗിക്കുന്ന ബ്രഷുകളാണ് സോണിക്ക് ബ്രഷുകള്‍. സാധാരണ ബ്രഷുകള്‍ ഉപയോഗിച്ച്‌ കഠിനമായി ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും മോണക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.മോണകളിലേക്ക് അമര്‍ത്തി തേക്കാതിരിക്കുക, അത് രക്തം വരാന്‍ സാധ്യതയുണ്ട്. ഇത് പല്ലുകളില്‍ പുളിപ്പ് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only