05 ജൂൺ 2021

'നാളേക്ക് വേണ്ടി' ആയിരം ഫലവൃക്ഷം നടീൽ ക്യാമ്പയിന് തുടക്കം.
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി :ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ജെ. സി.ഐ ഓമശ്ശേരി, നന്മ മരം ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ആയിരം ഫലവൃക്ഷ തൈകൾ ഈ വർഷം നട്ടുപിടിപ്പിക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന വെബിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ പി ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. സൈക്കോളജിസ്റ്റും കേരള വനമിത്ര അവാർഡ് ജേതാവുമായ ഡോ. ഷൈജു ഖാലിദ് മുഖ്യപ്രഭാഷണം നടത്തി, മാനേജർ എ കെ അബ്ദുള്ള,  എം പി അഷ്റഫ്, എ പി മൂസ, പി കെ സൗദ,പി സി അസീസ്,പി എ നിഷ,കെ സി ശാദുലി,  യുപി സഫിയ,  പിസി സിന്ധു സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only