18 ജൂൺ 2021

മദ്റസത്തുല്‍ മുജാഹിദീന്‍ വെര്‍ച്ച്വല്‍ പ്രവേശനോത്സവം ശ്രദ്ധേയമായി
(VISION NEWS 18 ജൂൺ 2021)


ഓമശ്ശേരി: 'ഒരുമ-അതിജീവനം-അറിവ്-നിറവ്' എന്ന പ്രമേയത്തില്‍  മഹല്ല് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി വെര്‍ച്ച്വല്‍ ആയി സംഘടിപ്പിച്ച സ്നേഹ തണലില്‍ 2021 സി.ഐ.ഇ.ആര്‍. പ്രവേശനോത്സവം ശ്രദ്ധേയമായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന എസ്.പി. ഉദ്ഘാടനം ചെയ്തു. മഹല്ല് വിദ്യാഭ്യാസ കണ്‍വീനര്‍ കെ.കെ. റഫീഖ് സലഫി അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, വാര്‍ഡ് മെമ്പര്‍ ഫാത്തിമ അബു, മഹല്ല് സെക്രട്ടറി ഇ.കെ. ഷൗക്കത്തലി സുല്ലമി, പൂര്‍വ്വ വിദ്യാര്‍ത്ഥി ആദില്‍ ഖൈസ്, സദര്‍ മുദരിസ് അബൂബക്കര്‍. പി, സ്റ്റാഫ് സെക്രട്ടറി ഷൈജല്‍ എന്‍.എച്ച് എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനിലൂടെ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഗാനം ആലപിച്ചു.    


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only